ഫ്‌ളൈ91: കൊച്ചി- അഗത്തി വിമാന സർവീസ് നാളെ മുതൽ

കൊച്ചി - അഗത്തി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്‌ളൈ 91
Fly91
Fly91
Updated on
1 min read

കൊച്ചി: കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള പുതിയ വിമാന സര്‍വീസ് നാളെ മുതല്‍. ഫ്‌ളൈ 91 കമ്പനിയാണ് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്‌ളൈ 91. കൊച്ചി - അഗത്തി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്‌ലൈ 91.

Fly91
പ്രധാന വെല്ലുവിളി ഭൂമിയുടെ ലഭ്യത; പ്രോജക്ട് റിപ്പോര്‍ട്ടിനെ മാത്രം ആശ്രയിച്ച് കേരളത്തില്‍ നിക്ഷേപം പാടില്ല: രവി പിള്ള

വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും വിമാന സര്‍വീസ് ലഭ്യമാണ്. അഗത്തിയില്‍ നിന്നും കൊച്ചിയിലേക്ക് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തും. കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും.

നിലവില്‍ ഇന്‍ഡിഗോ, അലൈന്‍സ് എയര്‍ എന്നീ കമ്പനികളാണ് കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോ അഗത്തിയിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Summary

Fly91 airline will operate daily flights between Cochin International Airport (COK) and Agatti Airport (AGX) in Lakshadweep, with services scheduled to commence from February 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com