നെയ്യാറ്റിൻകരയിൽ ചെമ്പല്ലി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ

വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്
food poison
food poison
Updated on
1 min read

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുട്ടികൾ അടക്കം 35 പേർ  ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിൽ. ചെമ്പല്ലി മീൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പ്രദേശത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്.

food poison
'ശബരിമലയില്‍ ക്യൂ നില്‍ക്കാതെ ദര്‍ശനം', തീര്‍ത്ഥാടകരുടെ പണം തട്ടിയ ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍

ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

food poison
വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്!; വാല്‍പാറയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

ഇന്നലെ രാത്രിയോടുകൂടിയാണ് കുട്ടികളുൾപ്പടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മീൻ പഴകിയതാണോ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Summary

35 people, including children, are undergoing treatment for food poisoning in Neyyattinkara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com