വിദേശിയായാലും കുഴപ്പമില്ല; വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി

ഹിന്ദു വിവാഹ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടെങ്കിലും സ്‌പെഷ്യല്‍ മ്യാരേജ് ആക്ടില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്
Foreign Nationals Can Register Marriage Under Special Marriage Act If Other Conditions Met
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: നിയമവും നടപടിക്രമങ്ങളും പാലിച്ചാല്‍ പങ്കാളികളില്‍ ഒരാള്‍ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരര്‍ക്ക് സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സ്വീഡിഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയും സ്വീഡിഷുകാരനായ യുവാവും തമ്മിലുള്ള വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ വിവാഹിതരായത്. വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഡല്‍ഹിയിലെ താമസക്കാരനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ വന്നതോടെ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹിന്ദു വിവാഹ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടെങ്കിലും സ്‌പെഷ്യല്‍ മ്യാരേജ് ആക്ടില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്.

Summary

Foreign Nationals Can Register Marriage Under Special Marriage Act If Other Conditions Met; Indian Citizenship Not Mandatory: Delhi High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com