കാളിന്ദിയിൽ കുളിക്കാനിറങ്ങി; ആഴമുള്ള കയത്തിൽ മുങ്ങിത്താണ് വിദേശ വനിതകൾ; രക്ഷകരായി നാട്ടുകാർ (വിഡിയോ)

അപകടം തിരുനെല്ലി ക്ഷേത്രത്തിന് സമീപം
Foreign womens fell into the kalindi river wayanad
kalindi river wayanad
Updated on
1 min read

കൽപ്പറ്റ: വയനാട് തിരുനെല്ലി ക്ഷേത്രത്തിനു സമീപം കാളിന്ദി നദിയിൽ കുളിക്കാനിറങ്ങി ആഴമുള്ള കയത്തിൽ മുങ്ങിത്താണ വിദേശ വനിതകൾക്ക് രക്ഷകരായി നാട്ടുകാർ. നീന്തലറിയാത്ത ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരായ സികെ ഉമ്മറും, സികെ ജലീലും മറ്റൊരു സഞ്ചാരിയും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി.

നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ഒരാള്‍ അപ്രതീക്ഷിതമായി കയത്തില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ വിദേശ വനിതയും വെള്ളക്കെട്ടില്‍ അകപ്പെട്ടു. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.

Foreign womens fell into the kalindi river wayanad
ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സ്‌പെഷ്യല്‍ ഡ്രൈവില്‍ കണ്ടെത്തിയത് അരലക്ഷത്തിലേറെ നിയമലംഘനങ്ങള്‍; പിഴയായി ഈടാക്കിയത് 2.55 കോടി

പാണ്ടിക്കടവ് സ്വദേശികളായ സികെ ഉമ്മര്‍, സികെ ജലീല്‍ എന്നിവരും അവിടെയുണ്ടായിരുന്ന മറ്റൊരു സഞ്ചാരിയും പുഴയിലേക്ക് എടുത്തു ചാടി ഇരുവരെയും മുങ്ങാതെ പിടിച്ചു നിര്‍ത്തി. തുടർന്ന് കരക്ക് നിന്നവര്‍ ഇട്ടുനല്‍കിയ തുണിയില്‍ പിടിച്ച് രണ്ട് പേരെയും കരക്കെത്തിക്കുകയായിരുന്നു.

Foreign womens fell into the kalindi river wayanad
'സാഹിത്യത്തിന്റെ ഗുണമേന്‍മയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന'; എഴുത്തച്ഛന്‍ പുരസ്‌കാരം കെജിഎസിന് സമ്മാനിച്ചു
Summary

Locals rescued foreign womans fell in the deep water of the kalindi river wayanad near the Thirunelli Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com