

കോഴിക്കോട്: അനധികൃതമായി കൈവശം വച്ച കാട്ടു പോത്തിന്റേയും മ്ലാവിന്റേയും കൊമ്പുകളും പവിഴപ്പുറ്റും നാടാൻ തോക്കിന്റെ ഭാഗങ്ങളും കണ്ടെത്തി. മൂടാടി സ്വദേശി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
ചെറുകുളം ശിവപുരി വീട്ടിൽ ധനമഹേഷ് (50) എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. നിലവിൽ ഇയാൾ പോക്സോ കേസിൽ
റിമാൻഡിൽ കഴിയുകയാണ്.
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യ ജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വയ്ക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റെയ്ഞ്ച് ഓഫീസിലേക്ക് കൈമാറി. ഫ്ലൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates