സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സി പി എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് നൂര്‍മുഹമ്മദ് പറഞ്ഞു.
Former CPM MLA's private secretary joins Congress
ആലത്തൂര്‍ മുന്‍ എംഎല്‍എ കെ ഡി പ്രസേനന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നൂര്‍മുഹമ്മദ് ഇ എസ്സ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
Edited By:
Updated on
1 min read

തൃശൂര്‍: ആലത്തൂര്‍ മുന്‍ എംഎല്‍എ കെ ഡി പ്രസേനന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നൂര്‍മുഹമ്മദ് ഇ എസ്സ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദീര്‍ഘകാലമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് നൂര്‍മുഹമ്മദ്. സി പി എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് നൂര്‍മുഹമ്മദ് പറഞ്ഞു.

എന്‍. ജി. ഒ യൂണിയന്‍ ആലത്തൂര്‍ ഏരിയ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവും ആയിരുന്നു. ഡിസിസി പ്രസിഡണ്ട് എ തങ്കപ്പന്‍ ത്രിവര്‍ണ പതാക അണിയിച്ച് സ്വീകരിച്ചു. പല്ലശ്ശന ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രതീഷ് മാധവന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Summary

Former CPM MLA's private secretary joins Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com