

തിരുവനന്തപുരം: കേരളത്തിന്റെ ജനകീയനായകൻ വി എസ് അച്യുതാനന്ദന് 99-ാം വയസ്സിലേക്ക്.. പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളില്ല. ഭാര്യ വസുമതിയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം പായസം സഹിതം ഊണു മാത്രമാണ് ഇന്നത്തെ പ്രത്യേകത.
പക്ഷാഘാതത്തിൽനിന്ന് മുക്തനായെങ്കിലും അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. വിശ്രമത്തിലും പരിചരണത്തിലുമാണ് അദ്ദേഹമിപ്പോൾ. കോവിഡ് വാക്സിനെടുത്തെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം സന്ദർശകരെ അനുവദിക്കില്ല.
ജനുവരി 30ന് ഭരണപരിഷ്കാര കമ്മിക്ഷൻ അധ്യക്ഷസ്ഥാനം രാജിവച്ചതോടെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ നിന്ന് തിരുവനന്തപുരം ഗവ. ലോ കോളജിനടുത്തുള്ള വേലിക്കകത്തെ വീട്ടിലേക്ക് മാറുകയായിരുന്നു. വി എസ്. രാവിലെയുള്ള പത്രപാരായണം അൽപസമയം ടി വി, ഇങ്ങനെ ഒതുങ്ങിയിരിക്കുകയാണ് വി എസിന്റെ ദിനചര്യകൾ. നടക്കാൻ പരസഹായം ആവശ്യമാണ്. എൽഡിഎഫ് പിടിച്ചെടുത്ത വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പ്രസംഗിച്ചതായിരുന്നു ഒടുവിലത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates