പൊലീസിനെ ജനമൈത്രിയാക്കി, മൊബൈൽ കണക്ഷൻ മുതൽ റാങ്ക് മാറ്റം വരെ; ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി, കുറിപ്പ് 

കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനക്കുണ്ടായ നേട്ടങ്ങളെ കുറിച്ചാണ് ജേക്കബ് പുന്നൂസ് പങ്കുവെച്ചത്
ജേക്കബ് പുന്നൂസ്, കോടിയേരി ബാലകൃണൻ
ജേക്കബ് പുന്നൂസ്, കോടിയേരി ബാലകൃണൻ
Updated on
1 min read

കേരള ജനതയ്ക്കും കേരളത്തിലെ പൊലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രിയാണ് കോടിയേരി ബാലകൃണനെന്ന്
മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനക്കുണ്ടായ നേട്ടങ്ങളെ കുറിച്ചാണ് ജേക്കബ് പുന്നൂസ് പങ്കുവെച്ചത്. 

ജേക്കബ് പുന്നൂസ് ഫേയ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

അതീവ ദുഃഖത്തോടെയാണീവാക്കുകൾ കുറിയ്ക്കുന്നത്.
കേരള ജനതയ്ക്കും കേരളത്തിലെ പൊലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പൊലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർ ചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽ നിന്നു, യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ HC റാങ്കും 23കൊല്ലത്തിൽ ASI റാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തി.
അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പൊലീസുവഴി പൊലീസുകാർ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിവഴി പൊലീസുകാർ കുട്ടികൾക്ക് അദ്ധ്യാപകരായും അധ്യാപകർ സ്കൂളിലെ പൊലീസ് ഉദ്യോഗസ്ഥരും ആയി മാറി.
കേരളത്തിലെ ആയിരക്കണക്കിന് എക്സ്സർവീസ്കാരെ HomeGuard കളാക്കി പൊലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.
കേരളത്തിൽ ആദ്യമായി തണ്ടർബോൾട് commando ഉള്ള ബറ്റാലിയനും തീരദേശ പൊലീസും കടലിൽ പോകാൻ പൊലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.
ഇന്ന് പൊലീസിനെ വിളിക്കുന്ന സിവിൽ പൊലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസിനു നൽകിയത് ശ്രീ കോടിയേരി ആണ്.
ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ പൊലീസ് ആക്ട് നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പൊലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പൊലീസ് സ്റ്റേഷനിലും ഇന്റർനെറ്റ് കണക്ഷൻ നൽകി, പൊലീസിന്റെ കമ്പ്യൂട്ടർ വൽകരണം ജനങ്ങൾക്ക്‌ അനുഭവ വേദ്യമാക്കിയതും അദ്ദേഹം.
ട്രാഫിക്ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽ ആദ്യമായി, ഒരു Mascot. "പപ്പു സീബ്ര " കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി!!
മൊബൈൽഫോൺ എന്നത് സീനിയർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ൽ, ഇന്ത്യയിൽ ആദ്യമായി,സ്റ്റേഷനു കളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.
അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ്ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പൊലീസിന്റെ പെരുമാറ്റവും സേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീവേർപാട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com