വന്ദേഭാരത് യാത്രയ്ക്കിടെ പുലിവാല് പിടിച്ച് ഋഷിരാജ് സിങ്, സഹായിക്കാനിറങ്ങി; വണ്ടിയും പോയി, മോഷ്ടാവെന്ന് പേരും!

കഴിഞ്ഞ വ്യാഴാഴ്ച വന്ദേഭാരതില്‍ തിരുവനന്തപുരത്തുനിന്നും തിരൂരിലേക്കുള്ള യാത്രയ്ക്കിടെ എതിര്‍വശത്തെ സീറ്റിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശിനിയെ സഹായിക്കാന്‍ ശ്രമിച്ചതോടെയാണ് ഋഷിരാജ് സിങ് കള്ളനായി ചിത്രീകരിക്കപ്പെട്ടത്
Former DGP Rishiraj Singh
ഋഷിരാജ് സിങ്
Updated on
1 min read

തിരുവനന്തപുരം: സഹായിക്കാന്‍ ഇറങ്ങി പെട്ടുപോയ അവസ്ഥയിലാണ് മുന്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരത് യാത്രയ്ക്കിടെയയായിരുന്നു സംഭവം. ട്രെയിനില്‍ സഹയാത്രികയായിരുന്ന ഡോക്ടര്‍ കണ്ണടയും പുസ്തകവും മറന്നുവെച്ചെന്ന് കരുതി സഹായിക്കാന്‍ ഇറങ്ങിയതായിരുന്നു ഋഷിരാജ് സിങ്. ഇതിനിടെ അദ്ദേഹത്തിന് ട്രെയിന്‍ മിസ്സാകുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ കണ്ണടയും പുസ്തകവും മറന്നുവെച്ചതായിരുന്നില്ല. സംഭവം ഇങ്ങനെ.

കഴിഞ്ഞ വ്യാഴാഴ്ച വന്ദേഭാരതില്‍ തിരുവനന്തപുരത്തുനിന്നും തിരൂരിലേക്കുള്ള യാത്രയ്ക്കിടെ എതിര്‍വശത്തെ സീറ്റിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശിനിയെ സഹായിക്കാന്‍ ശ്രമിച്ചതോടെയാണ് ഋഷിരാജ് സിങ് കള്ളനായി ചിത്രീകരിക്കപ്പെട്ടത്. തീവണ്ടി എറണാകുളത്ത് എത്തിയപ്പോള്‍ ഡോക്ടറും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും മകളും ഇറങ്ങാനൊരുങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുവരെ പുസ്തകം വായിച്ചിരുന്ന ഡോക്ടര്‍ കണ്ണട ഊരി സീറ്റിന്റെ പൗച്ചില്‍ വെച്ചു. ബാഗുകള്‍ എടുത്ത് മകള്‍ക്കൊപ്പം ഇറങ്ങാനുള്ള തിരക്കിലായിരുന്നു.

Former DGP Rishiraj Singh
സംസ്ഥാനത്ത് ഒരാള്‍കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു; ഈ മാസം നാലാമത്തെ മരണം

ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തി അല്പനേരം കഴിഞ്ഞപ്പോഴാണ് ഡോക്ടറുടെ കണ്ണടയും പുസ്തകവും സീറ്റിനു സമീപം ഇരിക്കുന്നത് അദ്ദേഹം കണ്ടത്. മറന്നുെവച്ചതാണെന്നു കരുതി തിരിച്ചേല്‍പ്പിക്കാന്‍ പിന്നാലെ ഋഷിരാജ് സിങ്ങും ട്രെയിനില്‍നിന്നും ഇറങ്ങി. എന്നാല്‍, ഒപ്പം യാത്രചെയ്തിരുന്ന മകള്‍ എറണാകുളത്ത് ഇറങ്ങിയപ്പോള്‍ യാത്രപറയാന്‍ വാതിലിനടുത്തേക്കു നീങ്ങി ഡോക്ടറും ഭര്‍ത്താവും ട്രെയിനില്‍നിന്നും ഇറങ്ങിയിരുന്നില്ല, വാതിലിനു സമീപത്തുനിന്ന ഇവരെ കാണാതെയാണ് ഋഷിരാജ് സിങ് പ്ലാറ്റ്ഫോമില്‍ ഇവരെ തിരഞ്ഞത്. ഇതിനിടെ ഡോര്‍ അടയുകയും വന്ദേഭാരത് നീങ്ങുകയും ചെയ്തു.

Former DGP Rishiraj Singh
മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക്

സഹായിക്കാന്‍ ഇറങ്ങിയ ഋഷിരാജ് സിങ്ങിന് തീവണ്ടി നഷ്ടമായി. അദ്ദേഹത്തിന്റെ പഴ്സും ഐഫോണും ബാഗും ഉള്‍പ്പെടെയുള്ള വിലകൂടിയ വസ്തുക്കള്‍ തീവണ്ടിയിലുമായി. പ്ലാറ്റ്ഫോമിലെ ഈറോഡ് റസ്റ്ററന്റിലെത്തിയ ഋഷിരാജ് സിങ് കണ്ണടയും പുസ്തകവും റെയില്‍വേ പോലീസിനു കൈമാറാനുള്ള ഏര്‍പ്പാട് ചെയ്തു. പരിചയമുള്ള മാനേജരില്‍നിന്ന് 500 രൂപ കടം വാങ്ങി അടുത്ത തീവണ്ടിയില്‍ ടിക്കറ്റ് എടുത്തു. വന്ദേഭാരതിലുള്ള തന്റെ ബാഗും മൊബൈല്‍ഫോണും തിരൂരില്‍ തന്നെ കൂട്ടാനെത്തുന്ന വ്യക്തിക്കു കൈമാറാനുള്ള ഏര്‍പ്പാടും ചെയ്തു.

സഹായിക്കാന്‍ ഇറങ്ങിയ ഋഷിരാജ് സിങ്ങിന് ട്രെയിന്‍ നഷ്ടമായി. അദ്ദേഹത്തിന്റെ പഴ്സും ഐഫോണും ബാഗും ഉള്‍പ്പെടെയുള്ള വിലകൂടിയ വസ്തുക്കള്‍ തീവണ്ടിയിലുമായി. പ്ലാറ്റ്ഫോമിലെ ഈറോഡ് റസ്റ്ററന്റിലെത്തിയ ഋഷിരാജ് സിങ് കണ്ണടയും പുസ്തകവും റെയില്‍വേ പൊലീസിനു കൈമാറാനുള്ള ഏര്‍പ്പാട് ചെയ്തു. പരിചയമുള്ള മാനേജരില്‍നിന്ന് 500 രൂപ കടം വാങ്ങി അടുത്ത ട്രെയിനില്‍ ടിക്കറ്റ് എടുത്തു. വന്ദേഭാരതിലുള്ള തന്റെ ബാഗും മൊബൈല്‍ഫോണും തിരൂരില്‍ തന്നെ കൂട്ടാനെത്തുന്ന വ്യക്തിക്കു കൈമാറാനുള്ള ഏര്‍പ്പാടും ചെയ്തു.

Summary

Former Kerala DGP Rishiraj Singh's Vande Bharat Act Was Misreported—This Is What Actually Happened.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com