'ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ?' 

'പ്രാഥമികാന്വേഷണം നടത്താനും നോട്ടീസ് അയക്കാനും ബഹുമാനപ്പെട്ട ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി'
കെടി ജലീൽ, ഫയല്‍ ചിത്രം
കെടി ജലീൽ, ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ലോകായുക്തയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടീസ് അയക്കുക പോലും ചെയ്യാതെ വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസ് അയക്കാനും ബഹുമാനപ്പെട്ട ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി എന്ന് ജലീല്‍ കുറിച്ചു. 

ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ. ജലീല്‍ അഭിപ്രായപ്പെട്ടു. കോവിഡ് പിപിഇ കിറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് അയച്ച വേളയിലാണ് ജലീലിന്റെ പരാമര്‍ശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com