മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

കൊച്ചിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
Former Minister TU Kuruvila passed away
ടിയു കുരുവിള
Edited By:
Updated on
1 min read

കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Former Minister TU Kuruvila passed away
'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ടിയു കുരുവിള. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു. 2006ല്‍ പിജെ ജോസഫ് രാജിവെച്ചതിനെ തുടര്‍ന്നാണ് മന്ത്രിപദത്തിലെത്തിയത്. എന്നാല്‍ ഒരുകൊല്ലത്തിനുശേഷം രാജകുമാരി ഭൂമിയിടപാട് വിവാദത്തിന് പിന്നാലെ കുരുവിള രാജിവെച്ചു.

കോതമംഗലത്തെ ഊഞ്ഞപ്പാറ സ്വദേശിയായ ടി.യു. കുരുവിള 1936 സെപ്റ്റംബര്‍ 13-നാണ് ജനിച്ചത്. ഉതുപ്പും മറിയവുമായിരുന്നു മാതാപിതാക്കള്‍. 1964 മുതല്‍ 1978 വരെ 14 വര്‍ഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോതമംഗലം നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ (1982-87), കേരള ഹൗസിങ് ബോര്‍ഡ് (1996- 001) എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലം മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി.

Summary

Former Minister TU Kuruvila passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com