വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയില്‍ തിരിച്ചെത്തും, രാജി പിന്‍വലിച്ചു

വി സുരേന്ദ്രന്‍ പിള്ള
വി സുരേന്ദ്രന്‍ പിള്ള
Updated on
1 min read

തിരുവനന്തപുരം: ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള രാജി പിന്‍വലിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിന്‍വലിച്ചതായി അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനയായ ജനതാ ലേബര്‍ യൂണിയന്റെ അധ്യക്ഷ പദവിയില്‍ നിലവില്‍ തുടരുമെന്നും അദ്ദേഹം വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

ആര്‍ജെഡിയെ മുന്നണിയില്‍ അവഗണിക്കുന്നു എന്ന തോന്നല്‍ കൊണ്ടാണ് രാജിവെച്ചതെന്നും തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി. തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിടാനുള്ള തീരുമാനം മാറ്റിയത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രന്‍പിള്ള ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സുരേന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോണ്‍ഗ്രസും ആന്റണി രാജുവും എതിര്‍ത്തു.

ബിജെപിയുമായി ചര്‍ച്ച നടത്തിയ പിള്ളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഎം പ്രാദേശിക നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചില്ല. കരമന ജയനു സീറ്റ് നല്‍കാനായി ബിജെപി മണ്ഡലം കമ്മിറ്റി ഉറച്ചുനിന്നതോടെയാണ് സുരേന്ദ്രന്‍പിള്ളയ്ക്ക് ബിജെപിയിലും അവസരമില്ലാതായത്.

Summary

Former minister V Surendran Pillai withdraws his resignation from RJD

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com