മുൻ എംഎൽഎ പി രാഘവന്‍ അന്തരിച്ചു

എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

കാസര്‍കോട്: മുൻ ഉദുമ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്‍ (77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയിലായിരുന്നു. 37 വര്‍ഷം സിപിഎം കാസര്‍കോട് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നു എംഎല്‍എയായി. 

എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.  

25ലേറെ സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ രാഘവന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കൾ: അജിത്‌ കുമാർ, അരുണ്‍ രാഘവന്‍. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com