അബുദാബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്ന് കുട്ടികൾ അടക്കം നാലു മലയാളികൾ മരിച്ചു

യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു
Abu Dhabi road accident
Abu Dhabi road accidentപ്രതീകാത്മക ചിത്രം
Updated on
1 min read

ദുബൈ: യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു. അബുദാബി-ദുബൈ റോഡിലാണ് സംഭവം. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

Abu Dhabi road accident
അമിതവേഗത്തിന് 500 രൂപ പിഴയെന്ന് സന്ദേശം, ലിങ്കില്‍ ക്ലിക്ക് ചെയ്തു; കൊച്ചി സ്വദേശിക്ക് നഷ്ടമായത് 1.8 ലക്ഷം രൂപ

ഇന്നലെ രാവിലെ അബുദാബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടം. അബ്ദുൽ ലത്തീഫും റുക്സാനയും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഎയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Abu Dhabi road accident
കെഎസ്ആര്‍ടിസി സേവനങ്ങളില്‍ ഭക്തര്‍ 'ഹാപ്പി'; മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം: മന്ത്രി ഗണേഷ് കുമാര്‍
Summary

Four Malayalis, including three siblings, die in Abu Dhabi road accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com