വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, പൊലീസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്‌

പരുത്തിവിള‌യിൽ വെള്ളിയാഴ്ച പത്തോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമണം നടത്തി
Published on


തിരുവനന്തപുരം: തലസ്ഥാനത്ത് ​ഗുണ്ടാ ആക്രണം തുടർക്കഥയാവുന്നു. തിരുവനന്തപുരം ധനുവെച്ചപുരം പരുത്തിവിള‌യിൽ വെള്ളിയാഴ്ച പത്തോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമണം നടത്തി. 

ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാൾ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയാണ്. പരുത്തിവിള സ്വദേശി ബിജു, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിവർക്കാണ് പരിക്കേറ്റത്. ഷീജയാണ് പോലീസ് ഉദ്യോഗസ്ഥ. 

രണ്ടുദിവസം മുൻപും സ്ഥലത്ത് സമാനമായ അക്രമം ഉണ്ടായിരുന്നു. ഇതിലെ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലം പൊലീസിൽ അറിയിച്ചതിലുള്ള പ്രകോപനമാണ് വീണ്ടും ആക്രമണം നടക്കാൻ കാരണമെന്ന് ആക്രമണത്തിന് ഇരയായവർ പറയുന്നു.പരിക്കേറ്റവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com