മുപ്പത് കഴിഞ്ഞവർക്ക് എല്ലാ വര്‍ഷവും സൗജന്യ ആരോഗ്യപരിശോധന; ജീവിത ശൈലീരോ​ഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും

ജീവിതശൈലി രോ​ഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് പരിശോധന
ചിത്രം:എഎഫ്പി
ചിത്രം:എഎഫ്പി
Updated on
1 min read

തിരുവനന്തപുരം: മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോ​ഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ്. ജീവിതശൈലി രോ​ഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് ഇത്. ജീവിതശൈലീരോ​ഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 

140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങിയതായി മന്ത്രി അറിയിച്ചു. ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു. വൃക്കരോ​ഗം തടയാൻ കാമ്പയിൻ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനുപകരം വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാസിസിസിനു പ്രചാരം നൽകുമെന്നും മന്ത്രി പറഞ്ഞു. 

ഇതുവരെ 11 ജില്ലകളിൽ പദ്ധതി തുടങ്ങി. മൂന്നിടത്ത് ഉടൻ ആരംഭിക്കും. സംസ്ഥാനത്താകെ 97 ആരോ​ഗ്യസ്ഥാപനങ്ങളിൽ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകുകയായിരുന്നു വീണാ ജോർജ്ജ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com