'ഈ ചിരി ഒരു കെണിയാകാം'; മുന്നറിയിപ്പുമായി കേരള പൊലീസ്

വേഗതയുള്ള കണക്ഷനേക്കാള്‍ പ്രധാനം സ്വന്തം സൈബര്‍ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കട്ടെ
Free Public Wi-Fi and Unknown Networks Pose Major Security Threat, Warn Police
കേരള പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ്വര്‍ക്കുകളും വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നത്. പാസ്വേഡ് ഇല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഇത്തരം നെറ്റ്വര്‍ക്കുകളില്‍ കണക്റ്റ് ചെയ്യുന്ന നിമിഷം മുതല്‍ നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലെ സ്വകാര്യ ഫോട്ടോകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍, ബാങ്കിംഗ് വിവരങ്ങള്‍, ലോഗിന്‍ പാസ്വേഡുകള്‍ എന്നിവ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ എളുപ്പമാകുമെന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്.

സൗജന്യ ഇന്റര്‍നെറ്റ് എന്ന പ്രലോഭനത്തിന് പിന്നില്‍ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാനുള്ള കെണിയുണ്ടാകാം എന്നതിനാല്‍, പൊതുസ്ഥലങ്ങളില്‍ ഫോണിലെ 'Auto-Connect Wi-Fi' സംവിധാനം നിര്‍ജ്ജീവമാക്കുകയും അജ്ഞാത കണക്ഷനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യുക; വേഗതയുള്ള കണക്ഷനേക്കാള്‍ പ്രധാനം സ്വന്തം സൈബര്‍ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

Summary

Free Public Wi-Fi and Unknown Networks Pose Major Security Threat, Warn Police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER