

തൃശൂർ; സുഹൃത്ത് പകുത്തു നൽകിയ കരളിനൊപ്പം ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണദാസ്. പക്ഷേ കൂട്ടുകാരന്റെ കരളിനും ഈ 31 കാരനെ രക്ഷിക്കാനായില്ല. കുമരനെല്ലൂർ കൊടയ്ക്കാടത്ത് പുത്തൻവീട്ടിൽ കൃഷ്ണദാസ്(31) ആണ് കരൾ രോഗത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.
ഗൾഫിലെ ജോലിക്കിടയിൽ കഴിഞ്ഞവർഷം അവധിക്കു നാട്ടിൽ വന്നപ്പോഴാണ് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങുന്നത്. രോഗം മൂർഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്റർ ഐസിയുവിൽ കഴിയവെ 5 മാസം മുമ്പാണു കൃഷ്ണദാസിന് സഹപാഠി കുമ്പളങ്ങാട് കരിമ്പനവളപ്പിൽ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.
അതിനു ശേഷം മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയവെ കോവിഡ് ബാധിച്ചു. ആ പ്രതിസന്ധിയും മറികടക്കാനായെങ്കിലും ശാരീരികാസ്വസ്ഥതകൾ കാരണം കൃഷ്ണദാസിനെ കഴിഞ്ഞായാഴ്ച വീണ്ടും അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണനുണ്ണിയും ജനുവരിയിൽ മരിച്ചിരുന്നു. പാൻക്രിയാസിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു മരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates