'75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം; പിണറായിക്ക് വയസ്സായില്ലേ?'

അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന്‍
G Sudhakaran
G Sudhakaranഫയല്‍/ എക്‌സ്പ്രസ്‌
Updated on
1 min read

ആലപ്പുഴ: അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന്‍. താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ലെന്നും ഉറച്ച പ്രതലത്തിലാണ് ഇപ്പോഴും ഇരിക്കുന്നതെന്നും അതിനുള്ള അടവും തന്ത്രവും അറിയാമെന്നും ജി സുധാകരന്‍ മറുപടി നല്‍കി.

G Sudhakaran
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവന്‍ കണ്ടെത്തി, ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും

'പുന്നപ്ര- വയലാര്‍ സമരകാലത്ത് തെങ്ങില്‍ കയറി നടന്നവര്‍ ഇന്നു വലിയ സ്വാതന്ത്ര്യസമര സേനാനിയായി നടക്കുന്നു. എനിക്ക് ചരിത്രബോധമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവരാണ് ചരിത്രം പഠിക്കേണ്ടത്. പിണറായിയ്ക്ക് വയസ്സായില്ലേ?ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ട് എന്തായി? സജി ചെറിയാന്‍ ഒരു കൊച്ചു മുതലാളിയാണ്. അഞ്ചു പഞ്ചായത്തുകള്‍ ബിജെപിക്ക് കൊടുത്തു. ടേം വ്യവസ്ഥ വന്നത് എന്നെപ്പോലുള്ളവരെ മാറ്റാനാണെന്ന് അന്ന് പലരും പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. ഇന്ന് എനിക്ക് അത് ബോധ്യമായി. ഞാന്‍ യുഡിഎഫ് സ്വതന്ത്രനല്ല. യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രനാണ്'- സുധാകരന്‍ പറഞ്ഞു.

G Sudhakaran
കണ്ണൂരിൽ വിരണ്ടോടിയ ആന ഭീതി പരത്തി, മണിക്കൂറുകളുൾക്ക് ശേഷം തളച്ചു- വിഡിയോ
Summary

G Sudhakaran against Chief Minister Pinarayi Vijayan's remarks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com