മന്ത്രി വെളുത്ത് സുന്ദരനായതുകൊണ്ട് കാര്യമുണ്ടോ?; ആഭ്യന്തര വകുപ്പ് മഹാമോശമാണ്; വിമര്‍ശനവുമായി ജി സുധാകരന്‍

കിഫ്ബി വളരെ നല്ല പ്രസ്ഥാനമാണെന്നും അതിനെ നന്നായി ഉപയോഗിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.
g sudhakaran
g sudhakaran
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. രമേശ് ചെന്നിത്തല മഹാനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശമാണെന്ന് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റ് പുനസഘടിപ്പിക്കണമെന്നും കിഫ്ബി വളരെ നല്ല പ്രസ്ഥാനമാണെന്നും അതിനെ നന്നായി ഉപയോഗിക്കണമെന്നും ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.

'രമേശ് ചെന്നിത്തല വളരെ നല്ലയാളാണ്. അദ്ദേഹത്തിന്റെ വകുപ്പ് മഹാമോശമാണ്. പൊലീസുകാര്‍ മുഴുവന്‍ കുഴപ്പമാണ്. ചെന്നിത്തല മഹാനാണ്. വകുപ്പ് മോശമായാല്‍ മന്ത്രിയെങ്ങനെയാ നന്നാവുന്നത്?. വെളുത്ത് സുന്ദരനായതുകൊണ്ട് വലിയ കാര്യമുണ്ടോ?. പൊലീസിനെ നിയന്ത്രിക്കണം. അവര്‍ കുഴപ്പം കാണിച്ചശേഷം ആഭ്യന്തരമന്ത്രി അറിഞ്ഞാല്‍ പോരാ'- സുധാകരന്‍ പറഞ്ഞു. യൂണിഫോമിട്ട പൗരന്മാരാണ് പൊലീസുകാര്‍. ആ നിലയില്‍ പൊലീസ് സേനയെ വളര്‍ത്തണം. ഒരുലക്ഷം പൊലീസുകാരെങ്കിലും സംസ്ഥാനത്ത് വേണം. അതില്‍ കൂടുതല്‍ സ്ത്രീകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പൊലീസിനെതിരേ രൂക്ഷവിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ജി സുധാകരന്റെ അഭിപ്രായപ്രകടനം.

സെക്രട്ടറിയേറ്റ് എന്നുപറയുന്നത് മനുഷ്യത്വമില്ലാത്ത സ്ഥലമാണെന്നും സുധാകരന്‍ പറഞ്ഞു. അതിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇപ്പോഴും ഇല്ല. സെക്രട്ടേറിയറ്റ് നന്നാക്കാന്‍ നോക്കിയാല്‍ അത് നടക്കില്ല. അത് എങ്ങനെ പുനസംഘടിപ്പിക്കാന്‍ പറ്റുമോയെന്ന് നോക്കണം. കുമാരനാശാന്‍ സര്‍വകാലാശാലയുടെ മുന്നില്‍ നിന്ന് സെക്രട്ടേറിയറ്റിനെ നോക്കിയാണ് മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പറയുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

Summary

G. Sudhakaran criticizes the Home Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala
Ramesh Chennithala
G Sudhakaran
Ramesh Chennithala US Visit Clarification
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com