'എനിക്കായി കമ്മിറ്റികള്‍ ഇല്ല, ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥി, രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തും'

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍
G Sudhakaran
ജി സുധാകരന്‍സ്ക്രീൻഷോട്ട്
Updated on
1 min read

ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. 'സ്ഥാനാര്‍ഥിയായ എനിക്ക് ഇലക്ഷന്‍ കമ്മിറ്റികള്‍ ഒന്നുമില്ല. വാര്‍ഡ് കമ്മിറ്റി പോലും ഇല്ല. എനിക്ക് പിന്തുണ നല്‍കിയിട്ടുള്ള യുഡിഎഫ് കമ്മിറ്റികള്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എനിക്കായി കമ്മിറ്റികള്‍ ഒന്നുമില്ല.'- നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

G Sudhakaran
പി രാജീവ്, പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി....; മന്ത്രിമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി

'അസംബ്ലിയില്‍ ചെന്നാല്‍ എല്ലാവരെയും ഒരുപേലെ കാണും. പൊതുവികാരം പ്രയോജനപ്പെടുത്തും. 15 കൊല്ലം എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായിരുന്നു. അപ്പോള്‍ എങ്ങനെയാണോ പെരുമാറിയത് അങ്ങനെ തന്നെയായിരിക്കും ഇനിയും. വികസന പ്രവര്‍ത്തനത്തിന് ഒരു രാഷ്ട്രീയവുമില്ല എന്ന് തെളിയിച്ചത് ആ 15 വര്‍ഷമാണ്. ഇനി അതിനേക്കാള്‍ ഭംഗിയായി മുന്നോട്ടുപോകും. യുഡിഎഫ് പിന്തുണയ്ക്കുന്ന ഞാന്‍ യുഡിഎഫ് പിന്തുണയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്'- ജി സുധാകരന്‍ പറഞ്ഞു.

G Sudhakaran
സീറ്റ് കിട്ടാത്തവരെ ചേര്‍ത്തു നിര്‍ത്തും: വിഡി സതീശന്‍
Summary

G Sudhakaran says before filing his nomination papers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com