'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

G Sudhakaran
ജി സുധാകരന്‍ ഫയല്‍
Updated on
1 min read

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം വിട്ട അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജി.സുധാകരന്‍. മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്ന് പേരിട്ടു. ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ തുടരണോ?ഇക്കാര്യം ജനം ചിന്തിക്കണം. ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാല്‍ പ്രശ്‌നമാണെന്നും ജി സുധാകരന്‍ പറഞ്ഞു.

ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു. എത്രപേരെയാണ് പാര്‍ട്ടിക്ക് എതിരാക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ആളെ കൂട്ടിത്തരുന്നുണ്ട്.

G Sudhakaran
'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

കോണ്‍ഗ്രസില്‍ ആള് കൂടുന്നത് നല്ല പ്രവര്‍ത്തികൊണ്ട് മാത്രമാണ്. എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും നല്ല നേതാക്കളില്ല. പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്‌യുക്കാര്‍ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്‌ഐയിലില്ല. ഏരിയ സെക്രട്ടറി കള്ള് ഷാപ്പിലിരുന്ന് ജി സുധാകരന്റെ തന്തക്ക് വിളിക്കുന്നു. പാര്‍ട്ടിക്കാര്‍ കള്ളുഷാപ്പിലിരുന്ന് ഫെയ്‌സ്ബുക്കില്‍ തനിക്കെതിരെ പോസ്റ്റിടുന്നു. ഭാവിയില്‍ ഈ പ്രസ്ഥാനത്തെ നയിക്കാന്‍ ആളില്ലാതെ വരുമെന്നും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ നാടിന് ആവശ്യമാണെന്നും ജി സുധാകരന്‍ പറഞ്ഞു.

Summary

G Sudhakaran strongly criticized Chief Minister Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com