‌ഗണേശ ചതുർഥി; കാസർകോട് ഇന്ന് പൊതു അവധി 

വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും
ഗണേശ ചതുർഥി ആഘോഷങ്ങളുടെ ഭാ​ഗമായി മുംബൈയിലെ കടൽതീരത്ത് ഒരുക്കിയ കലാസൃഷ്ടി/ ചിത്രം: പിടിഐ
ഗണേശ ചതുർഥി ആഘോഷങ്ങളുടെ ഭാ​ഗമായി മുംബൈയിലെ കടൽതീരത്ത് ഒരുക്കിയ കലാസൃഷ്ടി/ ചിത്രം: പിടിഐ
Updated on
1 min read

കാസർകോട്: കാസർകോട് ജില്ലയിൽ ഇന്ന് പ്രാദേശിക അവധി. ഗണേശ ചതുർഥി പ്രമാണിച്ചാണ് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിലാണ് ഗണേശ ചതുർഥി. ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com