ആരാധനയും അള്‍ത്താരയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്; പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കൊച്ചി: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ തുറന്നടിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സുവിശേഷം സ്‌നേഹത്തിന്റെതാണ് വിദ്വേഷത്തിന്റെതല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആരാധനയും അള്‍ത്താരയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്. മതേതരത്വം തകര്‍ക്കുന്നവര്‍ പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്തു. നര്‍ക്കോട്ടിക് പ്രശ്‌നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുത്. അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണ്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തരുതെന്നായിരുന്നു പിണറായിയുടെ പ്രതികരണം
കുറിപ്പിന്റെ പൂര്‍ണരൂപം
സുവിശേഷം സ്‌നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണം
Pulpits should not be misused for polemics
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

