ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളജുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തില്‍ വേണം കുട്ടികള്‍ പഠിക്കേണ്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളജുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാന്‍ തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സമഭാവനയുടെ നവകേരളസൃഷ്ടിക്ക് കാമ്പുറ്റ സംഭാവനകള്‍ നല്‍കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരളത്തിലെ കലാലയങ്ങളെന്നും ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് ഐഎച്ച്ആര്‍ഡി കോളജുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരുക്കിയതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തില്‍ വേണം കുട്ടികള്‍ പഠിക്കേണ്ടത്. വൈജ്ഞാനികസമൂഹത്തിലേക്ക് മാറുന്ന കേരളത്തില്‍ ലിംഗസമത്വ ആശയം ഉന്നതവിദ്യാഭ്യാസ പ്രക്രിയയില്‍ എല്ലാ തലങ്ങളിലും ഉള്‍ച്ചേര്‍ക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഈ കാഴ്ചപ്പാടുകളുടെയും നിശ്ചയത്തിന്റെയും ഫലമാണ് ലിംഗ നിഷ്പക്ഷ യൂണിഫോം സംരംഭങ്ങള്‍. ആണ്‍- പെണ്‍- ട്രാന്‍സ്ജന്‍ഡര്‍ വ്യത്യാസം കൂടാതെയുള്ള യൂണിഫോം, സ്ത്രീ-പുരുഷ സമതയുടെ കേരളത്തിലേക്കുള്ള പുരോഗമനപരമായ മാറ്റത്തില്‍ ചരിത്രാദ്ധ്യായം കുറിക്കുന്നതാണ് - മന്ത്രി കുറിച്ചു.

ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളജുകളില്‍ പദ്ധതി നടപ്പില്‍ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 13 വെള്ളിയാഴ്ച രാവിലെ 11ന് ആറ്റിങ്ങല്‍ കോളജ് ഓഫ് എന്‍ജിനിയറിങ് ക്യാമ്പസില്‍ വച്ച് മന്ത്രി നിര്‍വ്വഹിക്കും.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com