കുരങ്ങന്മാർ തെങ്ങിന് മുകളിൽനിന്ന് കരിക്കെറിഞ്ഞു; ബസിന്റെ ചില്ല് തകർന്ന് യാത്രക്കാർക്ക് പരിക്ക് 

പൊട്ടിയ ചില്ല് തെറിച്ചുകൊണ്ടാണ് യാത്രക്കാർക്ക് പരിക്കേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂർ: തെങ്ങിന് മുകളിൽനിന്നും കുരുങ്ങുകൾ ബസിനുനേരേ കരിക്ക് പറിച്ചെറിഞ്ഞു. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. പൊട്ടിയ ചില്ല് തെറിച്ചുകൊണ്ടാണ് പരിക്കേറ്റത്. 

ഇരിട്ടിയിൽനിന്നും പൂളക്കുറ്റിക്ക്  സർവീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകൾ കരിക്കെറിഞ്ഞത്. നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന ബസാണിത്. റോഡരികിലെ തെങ്ങിൽനിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിനുനേരെ ‌ഉന്നം തെറ്റാതെ കരിക്ക് വീണത്. 

നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് വനം വകുപ്പ് ബസ് ഉടമയ്ക്ക് നൽകിയ മറുപടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com