ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3 കോടിയിലേറെ നഷ്ടം?; ഫണ്ട് വിനിയോഗത്തില്‍ അവ്യക്തത, ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം
Global Ayyappa Sangamam
Global Ayyappa Sangamamfile
Updated on
1 min read

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയില്ല. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയത് മൂന്നു കോടി രൂപയാണ്. സ്‌പെഷല്‍ കമ്മീഷണര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

Global Ayyappa Sangamam
തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: നാലാം പ്രതി 'വൊക്കൻ' പ്രശോഭ് പിടിയിൽ, മറ്റ് പ്രതികൾ സംസ്ഥാനം വിട്ടു ?

ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അയ്യപ്പസംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

Global Ayyappa Sangamam
സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

അയ്യപ്പ സംഗമത്തിനായി തനതു ഫണ്ട് വിനിയോഗിക്കാനും, സ്‌പോണ്‍സര്‍ഷിപ്പ് പണം ലഭിക്കുമ്പോള്‍ ആ തുക തിരികെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ തുക മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞോ എന്നതില്‍ വ്യക്തതയില്ല. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരുന്നത്. ആഗോള അയ്യപ്പ സംഗമവും എസ്‌ഐടി അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന. ശബരിമല കൊടിമര പുനനിര്‍മാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലന്‍സ് കത്ത് നല്‍കും.

Summary

Report says that, Travancore Devaswom Board lost Rs 3.4 crore by holding global Ayyappa Sangamam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com