'അടുക്കരുത്, ഇടിക്കുമേ...'; രണ്ടാം നിലയിലെ സണ്‍ഷേഡില്‍ ആട്, പണിപ്പെട്ട് താഴെയിറക്കിഫയര്‍ഫോഴ്‌സ്

അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിയ ആട് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു.
goat gets stuck on sunshade, rescued
സണ്‍ഷേഡില്‍ കുടുങ്ങിയ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

കൊച്ചി: എറണാകുളം ഏലൂരില്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ മുട്ടനാടിനെ സുരക്ഷിതമായി താഴെയിറക്കി ഫയര്‍ ഫോഴ്‌സ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കളമശേരിയിലുള്ള ജോസഫിന്റെ വീടിന്റെ സണ്‍ഷേഡിലാണ് ആട് കുടുങ്ങിയത്. അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിയ ആട് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു.

ആടിനെ താഴെയിറക്കാന്‍ കഴിയാതെ വന്നതോടെ ആളുകള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. പിന്നാലെ ഏലൂര്‍ അഗ്‌നിരക്ഷാനിലയത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ആടിനെ പുറത്തെത്തിച്ചത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആടാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.

താഴെയിറക്കാനെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന് നേരെ ആട് ഇടിക്കാന്‍ ശ്രമിച്ചു. അരമണിക്കൂറോളം സമയമെടുത്താണ് ആടിനെ കയറില്‍ കെട്ടി താഴെയിറക്കിയത്. ഒരാള്‍ക്ക് മാത്രം നില്‍ക്കാന്‍ കഴിയുന്നത്ര സ്ഥലം മാത്രമാണ് സണ്‍ഷെയ്ഡിനുണ്ടായിരുന്നത്. ആട് സണ്‍ഷെയ്ഡിലൂടെ നീങ്ങാന്‍ ശ്രമിച്ചതും ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ ആട് സണ്‍ഷേഡില്‍ കയറിയെങ്ങനെയെന്ന് ആര്‍ക്കും അറിയില്ല. ഏലൂര്‍ ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സ്റ്റീഫന്‍ എം വി, മഹേഷ് എം, ശ്യാംകുമാര്‍ എം എസ്, സജിത് കുമാര്‍ ഇ കെ, സുനില്‍ കുമാര്‍ കെ ആര്‍, ജയിംസ് ടി എക്‌സ് എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pinarayi Vijayan's Gunman beating youth congress men while protesting at nava kerala sadas
Shine Tom Chacko
Firefighters save hawk stuck in coconut tree
72-year-old CA robbed, kidnapped from Sainik Farms home in south Delhi; two arrested
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com