വഴി ചോദിക്കാനെന്ന രീതിയില്‍ ബൈക്ക് നിര്‍ത്തി, വീട്ടമ്മയുടെ മാല കവര്‍ന്നു; റെയില്‍വെ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്
accused
പ്രതികളായ പ്രശാന്ത്, അശോക് കുമാര്‍വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

പാലക്കാട്: ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്‌ന എസ്ആര്‍കെ നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

accused
ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, കൂരാച്ചുണ്ടില്‍ ഇന്ന് മൊബൈല്‍ സിഗ്നല്‍ കാണിച്ചു; ഇരുട്ടില്‍ തപ്പി പൊലീസ്

ലക്കിടി മുളഞ്ഞൂരില്‍ മന്ദത്ത്കാവ്പറമ്പില്‍ രമ(39)യുടെ കഴുത്തില്‍ നിന്നാണ് മാല കവര്‍ന്നത്. ഏപ്രില്‍ 18-ന് ഉച്ചക്ക് 12 മണിയോടെ ലക്കിടി മന്ദത്ത്കാവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തുള്ള കൃഷിയിടത്തിലേക്ക് നടന്നുപോവുന്ന സമയത്താണ് പിടിച്ചു പറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. സ്‌കൂട്ടറിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി. പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കുകയും വേഗത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Strict action taken against 6 drivers who tried to cross railway gate; 79 accidents in Palakkad division
Bus Crew Heroically Rescue Crawling Toddler from Busy Road in Malappuram
N Prasanth and B Ashok
No more 'adventure' at railway crossings, license will be cancelled
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com