നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട, ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചു

ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്ക്കറ്റുകളാണ് പരിശോധനയിൽ പിടിച്ചടുത്തത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പരിശോധനയിൽ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ആളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 

ചെന്നൈ സ്വദേശിയാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ. ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്ക്കറ്റുകളാണ് പരിശോധനയിൽ പിടിച്ചടുത്തത്. സ്വർണ ബിസ്ക്കറ്റുകൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ്  കടത്താൻ ശ്രമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com