ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കരിപ്പൂരിൽ 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കണ്ടെത്തിയത് വിമാനത്തിലെ ലൈഫ് ജാക്കറ്റ് കിറ്റിൽ 

വിമാനത്തിൻറെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം
Published on

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 45 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. വിമാനത്തിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. വിമാനത്തിൻറെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 

1147 ഗ്രാം സ്വർണമാണ് പിടികൂടിയത്. അതേസമയം സ്വർണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. സ്വർണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികൾ ശ്രമിച്ചതെന്നാണ് കസ്റ്റംസ് കരുതുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com