സ്പീക്കറിനുള്ളിലും ശരീരത്തിലുമായി ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം; നെടുമ്പാശേരില്‍ യുവാവ് പിടിയില്‍; വീഡിയോ

ഷാര്‍ജയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖില്‍ നിന്നുമാണ് സ്വര്‍ണം പിടി കൂടിയത്.
കസ്റ്റംസ് പിടികൂടിയ സ്വര്‍ണം
കസ്റ്റംസ് പിടികൂടിയ സ്വര്‍ണം വീഡിയോ ദൃശ്യം
Updated on
1 min read

കൊച്ചി: സ്പീക്കറിനുള്ളിലും മറ്റുമായി ഒളിപ്പിച്ചു കൊണ്ടു വന്ന ഒന്നേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണം കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ കസ്റ്റംസ് പിടി കൂടി. ഷാര്‍ജയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖില്‍ നിന്നുമാണ് സ്വര്‍ണം പിടി കൂടിയത്.

ഇയാളുടെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയില്‍ എന്തോ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പൊളിച്ച് നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വര്‍ണം ഇതില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്

കൂടാതെ നാല് പാക്കറ്റുകളിലാക്കി 683 ഗ്രാം സ്വര്‍ണവും ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളുടെ സംഘത്തില്‍ ഇനിയും കൂടുതല്‍ പേരുണ്ടോയെന്നതുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചതായി കസ്റ്റംസ് അറിയിച്ചു.

കസ്റ്റംസ് പിടികൂടിയ സ്വര്‍ണം
വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കണം, മുന്നറിയിപ്പുമായി പൊലീസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aishwarya Lekshmi
pm narendra modi
Varun Dev
Kerala native was apprehended by customs officials at Kochi International Airport with approximately two crore rupees worth of gold
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com