ആംബുലന്‍സ് വരുന്നത് പരിഗണിക്കാതെ ഗുഡ്‌സ് ഓട്ടോ യുടേണ്‍ എടുത്തു, കൂട്ടിയിടി; വാഹനത്തില്‍ ഗുരുതര രോഗി, ഡ്രൈവര്‍ക്കെതിരെ കേസ് 

എറണാകുളത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: എറണാകുളത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചു. ആംബുലന്‍സ് വരുന്നതു പരിഗണിക്കാതെ യുടേണ്‍ എടുത്ത് റോഡ് മുറിച്ചു കടന്ന വാഹനമാണ് അപകടമുണ്ടാക്കിയത്.

സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ജനത ജംക്ഷനു സമീപം ഇന്നു രാവിലെയാണ് അപകടം. പനമ്പള്ളിയില്‍നിന്നു ശ്വാസ തടസം ഗുരുതരമായ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. ആംബുലന്‍സ് മുന്‍ഭാഗം തകര്‍ന്നെങ്കിലും മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. 

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പട്രോളിങ് പൊലീസ് സ്ഥലത്തെത്തിയാണ് രോഗിയെയും ബന്ധുക്കളെയും മറ്റൊരു ആംബുലന്‍സില്‍ കയറ്റിവിട്ടത്. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനു മാര്‍ഗ തടസമുണ്ടാക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത ഗുഡ്‌സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com