സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം വർധിപ്പിച്ച് ഉത്തരവ്; മാർച്ചിലെ ശമ്പളത്തിനൊപ്പം ലഭിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ 25 ശതമാനം ക്ഷാമ ബത്ത 35 ശതമാനമായാണ് ഉയര്‍ത്തിയിട്ടുള്ളത്
K N Balagopal, Pinarayi Vijayan
K N Balagopal, Pinarayi Vijayanഫയൽ
Updated on
1 min read

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പത്ത് ശതമാനം ഡിഎ അനുവദിച്ചാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. വര്‍ധിപ്പിച്ച ഡിഎ മാര്‍ച്ച് മാസത്തെ ശമ്പളത്തിനൊപ്പം നല്‍കുന്നതാണ്.

K N Balagopal, Pinarayi Vijayan
യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

സര്‍ക്കാര്‍ ജീവനക്കാരുടെ 25 ശതമാനം ക്ഷാമ ബത്ത 35 ശതമാനമായാണ് ഉയര്‍ത്തിയിട്ടുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ആണ് ഉത്തരവിറക്കിയത്. മൂന്ന് ശതമാനം ഫെബ്രുവരി മാസത്തില്‍ ഒരു ഗഡുവായി നല്‍കിയിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളില്‍ 13 ശതമാനം ഡിഎ, ഡിആര്‍ വര്‍ധനയാണ് നടപ്പാക്കിയത്.

K N Balagopal, Pinarayi Vijayan
അരലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടും; എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ

ജീവനക്കാർക്ക് 13 ശതമാനമാണ് കുടിശ്ശികയാണ് ഉണ്ടായിരുന്നത്. മൂന്ന് ശതമാനം ഫെബ്രുവരി മാസത്തിൽ ഒരു ഗഡുവായി നൽകി. ശേഷിച്ചിരുന്ന 10 ശതമാനമാണ് ധനവകുപ്പ് ഇപ്പോൾ അനുവദിച്ചത്. ഇത് മാർച്ച് മാസത്തിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് 2021 ഫെബ്രുവരിയില്‍ 16 ശതമാനം ഡിഎ, ഡിആര്‍ ഒരുമിച്ചു നല്‍കി കുടിശ്ശിക പൂര്‍ണമായും തീര്‍ത്തത്.

Summary

An order was issued increasing the D A for government employees, teachers, and pensioners.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com