സ്ത്രീധനം വാങ്ങുകയോ കൊടുക്കുക‌യോ ചെയ്തില്ല: സാക്ഷ്യപത്രം വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം നൽകണം, ഉത്തരവ്

ജീവിതപങ്കാളി, മാതാവ്/പിതാവ് എന്നിവരുടെ ഒപ്പു സഹിതമാണ് സാക്ഷ്യപത്രം നൽകേണ്ടത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: സ്ത്രീധനം വാങ്ങുകയോ കൊടുക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ സർക്കാർ ഉദ്യോ​ഗസ്ഥരും വിവാഹശേഷം ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് ഉത്തരവ്. വിവാഹശേഷം ഒരു മാസത്തിനകം സാക്ഷ്യപത്രം സർക്കാർ ഉദ്യോഗസ്ഥരിൽനിന്നു സ്ഥാപനമേധാവികൾ വാങ്ങി സൂക്ഷിക്കണമെന്നാണ് മുഖ്യ സ്ത്രീധന നിരോധന ഓഫിസർ കൂടിയായ വനിതാ – ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ജീവിതപങ്കാളി, ഇരുവരുടെയും മാതാവ്/പിതാവ് എന്നിവരുടെ ഒപ്പു സഹിതമാണ് സാക്ഷ്യപത്രം നൽകേണ്ടത്. 

ആറ് മാസത്തിലൊരിക്കൽ സ്ഥാപനമേധാവികൾ സ്ത്രീധന നിരോധന ഓഫിസർക്കു റിപ്പോർട്ട് നൽകണം. ഇവ ജില്ലാ ഓഫിസർ ക്രോഡീകരിച്ചു മുഖ്യ ഓഫിസർക്ക് അയയ്ക്കണം. ഏതെങ്കിലും വകുപ്പിൽനിന്നു റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. 

നവംബർ 26 സ്ത്രീധന നിരോധന അവബോധന ദിനമായി ആചരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ ദിവസം ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com