സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ കുടിശിക അനുവദിച്ച് ഉത്തരവിറക്കി

വര്‍ധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നല്‍കും. അവശേഷിക്കുന്നത് മാര്‍ച്ചിലും നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.
Kerala Finance Minister KN Balagopal
Kerala Finance Minister KN Balagopal
Updated on
1 min read

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ ആദ്യ ഗഡു നല്‍കാന്‍ ഉത്തരവായി. മൂന്ന് ശതമാനം കുടിശ്ശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുക. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമബത്ത കുടിശ്ശികയും നല്‍കും.

Kerala Finance Minister KN Balagopal
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന്‍ മുരാരി തന്ത്രി പിടിയില്‍

ഇതോടെ ഡിഎ 22 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിച്ചു. വര്‍ധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നല്‍കും. അവശേഷിക്കുന്നത് മാര്‍ച്ചിലും നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.

Kerala Finance Minister KN Balagopal
സംസ്ഥാനത്ത് കടുത്ത ചൂട്; രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ ഏല്‍ക്കരുത്; മുന്നറിയിപ്പ്

അവശേഷിക്കുന്ന ഡിഎ, ഡിആര്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. 12-ാം ശമ്പള പരിഷ്‌കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Summary

Government Issues Order to Release DA and DR Arrears

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com