പികെ ശശിക്ക് വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി, പാലക്കാട് പ്രചാരണത്തിനില്ല

നവംബർ മൂന്ന് മുതൽ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര
pk sasi
പി കെ ശശി ടിവി ദൃശ്യം
Updated on: 
1 min read

പാലക്കാട്: പാലക്കാട് എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പികെ ശശി ഉണ്ടാകില്ല. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്ക് വിദേശയാത്രയ്ക്ക് സർക്കാർ അനുമതി നൽകി. അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കുന്നതിന് ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും.

നവംബർ മൂന്ന് മുതൽ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് അദ്ദേഹം. അതേസമയം പികെ ശശി ജില്ലയിൽ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപണം. പാർട്ടി ഫണ്ട് തിരിമറിയുടെ പേരിൽ പികെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കിയിരുന്നു.

പികെ ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാർട്ടി നടപടി നേരിട്ടയാൾ സിഐടിയു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

e n suresh babu
Suresh Babu Removal Reasons
CPM Palakkad District Secretary Replaced
Centre Denies Screening Permission for 31 Films at International Documentary Festival
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com