

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടേയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് കരട് വിജ്ഞാപനം ഇറക്കി. അതേസമയം നിലവിൽ നടത്തിയ പരിഷ്കരണം അംഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി.
ഉയർന്ന തസ്തികയിലുള്ള നഴ്സുമാർക്ക് 33,080 വരെയാണ് അടിസ്ഥാന ശമ്പളം. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. മറ്റ് ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിച്ചിട്ടുണ്ട്. അവരുടെ ശമ്പളം 23,560 രൂപ വരെയാണ്.
തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടേറിയറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates