അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുസ്തകമെന്ന് ഗവര്‍ണര്‍
Governor Rajendra Arlekar
Governor Rajendra Arlekar releasing ‘Anantha’, a coffee table book brought out by The New Indian Express
Updated on
2 min read

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ 'അനന്ത' കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്ക് 'അനന്ത'യുടെ പ്രകാശനം. പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുസ്തകമെന്ന് ഗവര്‍ണര്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

Governor Rajendra Arlekar releasing ‘Anantha’, a coffee table book brought out by Tnie
Governor Rajendra Arlekar releasing ‘Anantha’, a coffee table book brought out by Tnie

''ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് മനസിലാക്കാന്‍ പുസ്തകം സഹായിച്ചു. പലതവണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തിലെ പ്രധാന ഇടങ്ങളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുസ്തകത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇത്തരത്തിലുള്ള വിവരങ്ങള്‍ തിരിച്ചറിയാന്‍ അനന്ത ഒരുപാട് സഹായകരമാണ്''- ഗവര്‍ണര്‍ പറഞ്ഞു.

TNIE CEO Lakshmi Menon with Governor Rajendra Arlekar
TNIE CEO Lakshmi Menon with Governor Rajendra Arlekar

പുസ്തകത്തിന്റെ രൂപകല്‍പന ആകര്‍ഷകമാണ്. ഉള്ളടക്കത്തിലേക്ക് കടന്നുചെല്ലുന്ന വായനക്കാരന് ആത്മീയ യാത്രയുടെ അനുഭൂതിയും അനന്ത നല്‍കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഇത്തരം ശ്രമങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക ആത്മീയ സമ്പന്നതയെ അടയാളപ്പെടുത്തുന്നതാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.

Governor Rajendra Arlekar
Governor Rajendra Arlekar releasing ‘Anantha’, a coffee table book brought out by Tnie

ചടങ്ങില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, റസിഡന്റ് എഡിറ്റര്‍ കേരള കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ കേരള - സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍ മേധാവി വിഷ്ണുകുമാര്‍, സീനീയര്‍ മാനേജര്‍ എസ് കൃഷ്ണ ശര്‍മ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സെയില്‍സ്) നന്ദു കലേഷ്, ചീഫ് മാനേജന്‍ (മാര്‍ക്കറ്റിങ്) എസ് പത്മകുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം എസ് വിദ്യാനന്ദന്‍, കണ്‍സള്‍ട്ടന്റ് ഹരി പ്രഭാകരന്‍ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Summary

Governor Rajendra Arlekar released ‘ANANTHA’, a coffee table book on Sree Padmanabhaswamy temple brought out by The New Indian Express (TNIE), at the Raj Bhavan on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com