വിവാഹം മുടക്കി, ചോദ്യം ചെയ്യാനെത്തിയവരെ മര്‍ദിച്ച് യുവാവും സുഹൃത്തുക്കളും; മലപ്പുറത്ത് കൂട്ടയടി

യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം
A group fight broke out in Kootilangadi, Malappuram
മര്‍ദ്ദന ദൃശ്യങ്ങള്‍
Updated on
1 min read

മലപ്പുറം: വിവാഹം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേര്‍ന്നു മര്‍ദ്ദിച്ചു. മലപ്പുറം കൂട്ടിലങ്ങാടിയിലാണു സംഭവം. ഒളപ്പറമ്പ് സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് വിവാഹം മുടക്കി എന്നാരോപിച്ച് യുവാവിന്റെ വീട്ടിലെത്തിയത്.

വിവാഹം മുടക്കി എന്ന തരത്തില്‍ യുവാവിനെതിരെ ആയിരുന്നു പരാതി. പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. യുവതിയുടെ അമ്മയ്ക്കും സഹോദരിക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റവര്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ കുടുംബം മലപ്പുറം പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചയാളുടെ വീട്ടില്‍ തോക്കുമായെത്തി യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ യുവതിയുമായുള്ള കല്യാണത്തില്‍ നിന്ന് ചെറുക്കന്റെ വീട്ടുകാര്‍ പിന്മാറിയെന്നാണു ആരോപണം.

A group fight broke out in Kootilangadi, Malappuram
എന്തിന് അനുനയിപ്പിക്കണം?; അമ്പലപ്പുഴയില്‍ സിപിഎം കര്‍ശനമായി ജയിക്കുമെന്ന് എംവി ഗോവിന്ദന്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒളപ്പറമ്പ് സ്വദേശിയായ പെണ്‍കുട്ടിയുടെയും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഉറപ്പിച്ചത്. അധികം വൈകാതെ വിവാഹം മുടങ്ങുകയായിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തി പരാതി ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം മലപ്പുറം പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Summary

A group fight broke out in Kootilangadi, Malappuram, due to a marriage being called off.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com