തിരുവാഭരണ സംഘം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള അന്തരിച്ചു

71 വര്‍ഷം തിരുവാഭരണ പേടക വാഹക സംഘത്തിലെ പ്രധാനിയായിരുന്നു
gangadharan pillai
കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള
Updated on
1 min read

പന്തളം: മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി പന്തളം തോന്നല്ലൂര്‍ കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള (92) അന്തരിച്ചു. 71 വര്‍ഷം പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണ പേടക വാഹക സംഘത്തിലെ പ്രധാനിയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന്.

2022 വരെ തുടര്‍ച്ചയായി ഗംഗാധരന്‍ പിള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പ്രധാന പേടകം തലയില്‍ ഏറ്റി ശബരിമലയ്ക്ക് കാല്‍നടയായി സംഘത്തെ നയിച്ചിരുന്നു. വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ 2023ലാണ് യാത്ര അവസാനിപ്പിച്ചത്.

ഭാര്യ: ഗൗരി കുട്ടി അമ്മ. മക്കള്‍: ഉണ്ണികൃഷ്ണന്‍, പുഷ്പ മധു, ജി സിന്ധു, ജി സുനിത. മരുമക്കള്‍: മധു കുമാര്‍, മധു ആര്‍ കരിങ്ങോടത്ത്, പരേതനായ ശ്രീകുമാര്‍, കെ രജിത ( എന്‍എസ്എസ് ബോയ്‌സ് ഹൈസ്‌കൂള്‍ പന്തളം)

gangadharan pillai
ഓണാഘോഷ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പ്രചാരണം: വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്
gangadharan pillai
സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല; ഖുറാനില്‍ ലിംഗവിവേചനം ഇല്ല; കാന്തപുരത്തിനെ തള്ളി പാളയം ഇമാം
gangadharan pillai
ബിവറേജ് പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പൊലീസ്
Summary

Guruswami Kulathinal Gangadharan Pillai passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com