ഗുരുവായൂർ ഉത്സവത്തിന് ഇന്ന് കൊടിയേറും; ആനയോട്ടം നിയന്ത്രണങ്ങളോടെ 

മാ​ർ​ച്ച്​ അ​ഞ്ചി​ന് ആ​റാ​ട്ടോ​ടെ​യാ​ണ് ഉ​ത്സ​വം സ​മാ​പി​ക്കു​ക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് എട്ടുമണിക്കാണ് കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കും. കോവിഡ് സാഹചര്യത്തിൽ പരിമിതമായ ആളുകൾക്ക് മാത്രമെ ആനയോട്ടത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളു. 

ചടങ്ങുകളിൽ മാറ്റം വരാത്ത രീതിയിൽ ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ൽ വെ​ർച്വ​ൽ ക്യൂ ​മു​ഖേ​ന 5000 പേ​ർക്ക് ദ​ർശ​നം ന​ട​ത്താം. പ്ര​സാ​ദ ഊ​ട്ടി​ന് പ​ക​രം ഭ​ക്ത​ർക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. മാ​ർ​ച്ച്​ അ​ഞ്ചി​ന് ആ​റാ​ട്ടോ​ടെ​യാ​ണ് ഉ​ത്സ​വം സ​മാ​പി​ക്കു​ക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com