ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

ഭണ്ഡാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെയും നിരോധിച്ച ആയിരം രൂപയുടെയും 29 വീതം കറന്‍സികളും 500 ന്റെ 89 കറന്‍സിയും ലഭിച്ചു.
Guruvayur Temple
ഗുരുവായൂര്‍ ക്ഷേത്രം
Edited By:
Updated on: 
1 min read

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 6,01,45,967 രൂപ ലഭിച്ചു. 1കിലോ 749ഗ്രാം 200 മില്ലിഗ്രാം സ്വര്‍ണ്ണവും. 18 കിലോഗ്രാം 980 ഗ്രാം വെള്ളിയും ലഭിച്ചു.

ഭണ്ഡാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെയും നിരോധിച്ച ആയിരം രൂപയുടെയും 29 വീതം കറന്‍സികളും 500 ന്റെ 89 കറന്‍സിയും ലഭിച്ചു. കേരള ഗ്രാമീണ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

ഇ ഭണ്ഡാരങ്ങളിലൂടെ ശ്രദ്ധേയമായി വരുമാനം ലഭിച്ചു. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി2,18,O44 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 53,390രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,03,542രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 4689 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 54, 262 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,05,866രൂപയും ലഭിച്ചു.

Summary

Guruvayur Temple Hundi Collection Of october

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com