ഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ചയായി കാഴ്ചക്കുലകളുടെ നിറസമൃദ്ധി

രാവിലത്തെ ശീവേലിക്കു ശേഷം ഏഴേകാലോടെ സ്വര്‍ണക്കൊടിമരത്തിന് സമീപം നാക്കിലയില്‍ മേല്‍ശാന്തി ബ്രഹ്മശ്രീ കവപ്ര മാറത്ത് മനയില്‍ അച്യുതന്‍ നമ്പൂതിരി നേന്ത്രക്കുല സമര്‍പ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ് തുടങ്ങിയത്.
guruvayur temple
ഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ചയായി ഭക്തര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്നു
Updated on
1 min read

ഗുരുവായൂര്‍: ഉത്രാടദിനത്തില്‍ ഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ചയായി ഭക്തരുടെ വക കാഴ്ചക്കുലകളുടെ നിറസമൃദ്ധി. രാവിലത്തെ ശീവേലിക്കു ശേഷം ഏഴേകാലോടെ സ്വര്‍ണക്കൊടിമരത്തിന് സമീപം നാക്കിലയില്‍ മേല്‍ശാന്തി ബ്രഹ്മശ്രീ കവപ്ര മാറത്ത് മനയില്‍ അച്യുതന്‍ നമ്പൂതിരി നേന്ത്രക്കുല സമര്‍പ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ് തുടങ്ങിയത്.

guruvayur temple
എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ ഏഴു കുപ്പി വിദേശമദ്യവും 52000 രൂപയും; പരിശോധന രഹസ്യ വിവരത്തെ തുടര്‍ന്ന്

തുടര്‍ന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെപി വിശ്വനാഥന്‍ ,ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍ എന്നിവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തജനങ്ങളുടെ ഊഴമായി. നൂറുക്കണക്കിന് ഭക്തര്‍ ഭഗവാന് കാഴ്ചക്കുല സമര്‍പ്പിച്ചു ദര്‍ശനസായൂജ്യം നേടി.

guruvayur temple
പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

ഗുരുവായൂരപ്പന് സമര്‍പ്പിച്ച കാഴ്ചക്കുലകളില്‍ ഒരു ഭാഗം നാളെ തിരുവോണ സദ്യയുടെ വിശേഷ വിഭവമായ പഴംപ്രഥമന് ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങള്‍ക്ക് ശേഷമുള്ളവ ഭക്തര്‍ക്ക് ലേലം ചെയ്ത് നല്‍കും.

Summary

Devotees offer kazhchakulas (bunches of bananas) to Guruvayurappan as a tribute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com