​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നേരത്തെ നട അടയ്ക്കും

നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍
Updated on
1 min read

തൃശൂർ: ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാൽ ഇന്ന് ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല.

രാത്രി അത്താഴപ്പുജ കഴിഞ്ഞും നേരത്തെ ശ്രീകോവിൽ 9.30ന് അടയ്ക്കും. വിളക്ക് എഴുന്നള്ളിപ്പ് ഇല്ല. ഉച്ചയ്ക്ക് 12നും രാത്രി 10നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രം/ ഫയല്‍
ഡോക്ടര്‍ വന്ദന കൊലക്കേസ് സിബിഐക്ക് വിടുമോ?; ഹൈക്കോടതി വിധി ഇന്ന്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com