മാലിന്യത്തില്‍ നിന്നും കിട്ടിയ സ്വര്‍ണക്കമ്മലുകള്‍ തിരിച്ചു നല്‍കി ഹരിത കര്‍മസേനാംഗങ്ങള്‍; അഭിമാനമായി വസന്തയും അനിതയും

എ.കെ.ജിയുടെ നാട്ടില്‍ ഹരിതകര്‍മസേനക്ക് അഭിമാനമായിരിക്കുകയാണ് വസന്തയും അനിതയും.
Haritha Karma Sena members return gold earrings found in garbage; Vasantha and Anitha are proud
Haritha Karma Sena members return gold earrings found in garbage; Vasantha and Anitha are proudScreen grab
Updated on
1 min read

കണ്ണൂര്‍: ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സത്യസന്ധത കാരണം വീട്ടുടമയ്ക്ക് സ്വര്‍ണ കമ്മലുകള്‍ തിരിച്ചു കിട്ടി. വസന്ത,അനിത എന്നിവരാണ് ലോകത്തിന് മുന്‍പില്‍ മാതൃകയായത്. എ.കെ.ജിയുടെ നാട്ടില്‍ ഹരിതകര്‍മസേനക്ക് അഭിമാനമായിരിക്കുകയാണ് വസന്തയും അനിതയും.

Haritha Karma Sena members return gold earrings found in garbage; Vasantha and Anitha are proud
കളഞ്ഞുകിട്ടിയ കമ്മല്‍ SM.COM
Haritha Karma Sena members return gold earrings found in garbage; Vasantha and Anitha are proud
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ 11 -ാം വാര്‍ഡില്‍ പള്ളിയത്തുള്ള വീട്ടില്‍ നിന്നും പാഴ് വസ്തുക്കളോടൊപ്പം അശ്രദ്ധമായി നല്‍കിപ്പോയ സ്വര്‍ണാഭരണങ്ങള്‍ ഹരിത കര്‍മ സേനാംഗങ്ങളായ വസന്ത, അനിത എന്നിവര്‍ കണ്ടെടുത്ത് വീട്ടുടമക്ക് തിരിച്ചു നല്‍കുകയായിരുന്നു. വിലയേറിയ രണ്ട് കമ്മലുകളാണ് ഇരുവരും വീണ്ടെടുത്ത് നല്‍കിയത്. ചൊവ്വാഴ്ചയാണ് സംഭവം.

Haritha Karma Sena members return gold earrings found in garbage; Vasantha and Anitha are proud
ഉഷ്ണ തരംഗസാധ്യത : പത്തനംതിട്ടയില്‍ അവധിക്കാല ക്ലാസുകള്‍ക്ക് നിരോധനം

ഈയടുത്ത് വിദേശത്തു നിന്നും നാട്ടില്‍ എത്തിയതായിരുന്നു വീട്ടുകാര്‍. സ്വര്‍ണാഭരണങ്ങള്‍ അബദ്ധത്തില്‍ പാഴ് വസ്തുക്കളില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നു. പാഴ് വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഹരിത സേനാംഗങ്ങള്‍ ആദ്യം ഒരു കമ്മലാണ് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാമത്തെതും കണ്ടെടുക്കുകയായിരുന്നു. ഇരുവരും നാടിനും ഹരിത കര്‍മസേനയ്ക്കും അഭിമാനമായതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അഭിനന്ദനവുമായി രംഗത്ത് വന്നു.

Summary

Haritha Karma Sena members return gold earrings found in garbage; Vasantha and Anitha are proud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com