പഴയ എടിഎം വാങ്ങി മോഷണ പരിശീലനം; വൈദഗ്ധ്യം നേടിയ ഇരുന്നൂറോളം പേര്‍; പത്ത് മിനിറ്റില്‍ ക്യാഷ് ട്രേ പുറത്തെടുക്കും; കൊള്ളക്കൂട്ടം

മാപ്രാണത്തുനിന്നും നായ്ക്കനാലിലും അവിടെ നിന്ന് കോലാഴിയിലുമെത്തി കവര്‍ച്ച നടത്തിയ ശേഷം ഊടുവഴികളിലൂടെ ദേശീയപാതയോരത്ത് എത്താനും അവിടെ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ കയറ്റി കടന്നുകളയാനുമുള്ള പദ്ധതിക്ക് പിന്നില്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നാണ് സൂചന.
 ATM robbery in Thrissur
മോഷണം നടന്ന എടിഎമ്മില്‍ ഫോറന്‍സിക് ടീം പരിശോധന നടത്തുന്നു എക്‌സ്പ്രസ്‌
Updated on
1 min read

കൊച്ചി: മാപ്രാണം, നായ്ക്കനാല്‍, കോലഴി എന്നിവിടങ്ങളിലെ എസ്ബിടി എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചയ്‌ക്കെത്തിയ 'സംഘം' പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്. ഉപയോഗശൂന്യമായ എടിഎം ബാങ്കുകളില്‍ നിന്ന് ലേലംവിളിച്ചെടുത്ത് ഹരിയാനയിലെ മേവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ളസംഘം പരിശീലനം നേടിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

എല്ലാത്തരം ഗ്യാസ് കട്ടറും ഉപയോഗിച്ച് എടിഎം തകര്‍ക്കാനാവില്ല. ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ നേടിയാവും പരിശീലനം നേടതിയതെന്ന് സംശയിക്കുന്നു. പത്തുമിനിറ്റില്‍ ക്യാഷ് ട്രേ പുറത്തെടുക്കാവുന്ന നിലയില്‍ മികവുറ്റ പരിശീലനമാണ് നടത്തിയത്.

23.4 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 69 ലക്ഷം രൂപ കവരാന്‍ വേണ്ടി വന്നത് ഒരു മണിക്കൂറും 48 മിനിറ്റും മാത്രമാണ്. മാപ്രാണത്തുനിന്നും നായ്ക്കനാലിലും അവിടെ നിന്ന് കോലാഴിയിലുമെത്തി കവര്‍ച്ച നടത്തിയ ശേഷം ഊടുവഴികളിലൂടെ ദേശീയപാതയോരത്ത് എത്താനും അവിടെ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ കയറ്റി കടന്നുകളയാനുമുള്ള പദ്ധതിക്ക് പിന്നില്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നാണ് സൂചന. യാത്രയുടെ റിഹേഴ്‌സല്‍ നടത്തിയിരിക്കാനുളള സാധ്യതയും പൊലിസ് തള്ളുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുന്നൂറോളം പേരാണ് മേവാത്തി ഗ്യാങ്ങിലുള്ളത്. പത്തുപേരില്‍ താഴെയുള്ള സംഘങ്ങളായി സഞ്ചരിച്ചാണ് കവര്‍ച്ച നടത്തുന്നത്. വ്യവസായ മേഖലകള്‍ ഉള്‍പ്പെടുന്ന മോവാത്തില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കടക്കം ഒട്ടേറെ ട്രക്കുകള്‍ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ഇവ മിക്കപ്പോഴും മടങ്ങുന്നത് കാലിയായിട്ടാണ്. ഇത്തരം ട്രക്കുകളുടെ ഡ്രൈവര്‍മാരുമായി മേവാത്തി ഗ്യാങ്ങിന് അടുത്ത ബന്ധവും ഉണ്ട്.

മോഷ്ടിച്ച കാറുകളിലാണ് ഇവര്‍ എടിഎം കവര്‍ച്ചയ്ക്ക് ഇറങ്ങുക. മേവാത്തില്‍ നിന്നുള്ള ട്രക്ക് ഈ സമയത്ത് മേഖയലിലുണ്ടെങ്കില്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും ഡ്രൈവറെ അറിയിക്കും. മോഷണത്തിനുശേഷം പറഞ്ഞ സ്ഥലത്തെത്തി കാര്‍ ട്രക്കില്‍ കയറ്റി സ്ഥലം വിടും. കാര്‍ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണമെന്നതിനാല്‍ പിടിയിലാകാതെ അതിര്‍ത്തി കടക്കും. തോക്കുമായി സഞ്ചരിക്കുന്ന മേവാത്തി ഗ്യാങ് അപകടം മണത്താല്‍ ഇത് ഉപയോഗിക്കാനും മടിക്കില്ല. ഗ്യാങ്ങിന്റെ തലവനായ യൂസഫ് റാഷിദിനെ ഈയിടെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. തോക്കും നാലുവെടിയുണ്ടകളും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.

പ്രൊഫഷണല്‍ എടിഎം കൊളളക്കാരായ ഇവര്‍ ബ്രെസ ഗ്യാങ്ങ് എന്നും അറിയിപ്പെടുന്നു. ഹരിയാന- രാജസ്ഥാന്‍ അതിര്‍ത്തിയിലെ മേവാത്തില്‍ നിന്നും രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകളില്‍ നിന്ന് ഇവര്‍ കവര്‍ന്നത് കോടികളാണ്.

 ATM robbery in Thrissur
കാര്‍ ഒളിപ്പിച്ചത് കണ്ടെയ്‌നറിനുള്ളില്‍, ഇടിച്ചു തകര്‍ത്ത് യാത്ര; പൊലീസ് തടഞ്ഞപ്പോള്‍ നടുറോഡില്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com