കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമം, ഡിഎംകെയെ വിട്ട് വിജയുമായി കൈകോര്‍ക്കാന്‍ നീക്കം നടത്തി; കെ സി വേണുഗോപാലിനെതിരെ ആരോപണം

സിഇസി യോഗത്തില്‍ ധാരണയിലെത്തിയ സ്ഥാനാര്‍ത്ഥി പട്ടിക കെ സി ഇടപെട്ട് അട്ടിമറിച്ചുവെന്നും ഹസീന സയീദ് ആരോപിച്ചു
Haseena Syed, K C Venugopal
Haseena Syed, K C Venugopal
Updated on
1 min read

ചെന്നൈ: കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ വേണ്ടി തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വിടാന്‍ കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ശ്രമിച്ചെന്ന് ആരോപണം. തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ് ആണ് വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്. ഡിഎംകെയ്ക്ക് പകരം വിജയുമായി കൈകോര്‍ക്കാനാണ് ശ്രമം നടത്തിയത്.

Haseena Syed, K C Venugopal
നിതിന്‍ രാജിന്റെ മരണം: സഹപാഠികളുടെ മൊഴിയെടുക്കാൻ പൊലീസ്, പ്രതികൾ ഒളിവിൽത്തന്നെ, മുൻകൂർ ജാമ്യത്തിന് നീക്കം?

വിജയ് ഫാന്‍സിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു വേണുഗോപാലിന്റെ നീക്കം. വിജയ് ഫാന്‍സ് കേരളത്തിലും വോട്ട് നേടിത്തരുമെന്ന് അദ്ദേഹം വാദിച്ചു. രാഹുല്‍ ഗാന്ധി പങ്കെടുത്ത സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ധാരണയിലെത്തിയ സ്ഥാനാര്‍ത്ഥി പട്ടിക കെ സി ഇടപെട്ട് അട്ടിമറിച്ചുവെന്നും ഹസീന സയീദ് ആരോപിച്ചു.

ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോര്‍ക്കാനുള്ള ശ്രമം അവസാന നിമിഷം തകരുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തിലെ യോഗത്തില്‍ ഇതേചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വാക്‌പോരുണ്ടായി. മുഖ്യമന്ത്രി സ്റ്റാലിനുമായി ചര്‍ച്ചയ്ക്ക് കെ സി വേണുഗോപാല്‍ ചെന്നൈയില്‍ എത്തിയ ദിവസവും തര്‍ക്കമുണ്ടായി. വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി.

Haseena Syed, K C Venugopal
കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

കേരളത്തിലെ മുഖ്യമന്ത്രിപദം ആണ് കെസി വേണുഗോപാലിന്റെ സ്വപ്നം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാനും കെ സി വേണുഗോപാല്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാ പദവികളും തനിക്ക് വേണമെന്ന ദുരാഗ്രഹിയായ നേതാവാണ് കെ സി വേണുഗോപാല്‍. ഇത്രയും സ്വാര്‍ത്ഥചിന്താഗതിയുള്ള നേതാവിനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ഹസീന സയീദ് പറയുന്നു. തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷപദവി കഴിഞ്ഞ ദിവസമാണ് ഹസീന സയിദ് ഒഴിഞ്ഞത്.

Summary

Allegations that, Congress General Secretary KC Venugopal tried to leave the DMK alliance in Tamil Nadu to become the Chief Minister of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com