ഗോതമ്പ് തവിടുമായി വന്ന പിക്കപ്പ് വാനിൽ കുഴൽപ്പണം; വളാ‍ഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ

ഗോതമ്പ് തവിടുമായി വന്ന പിക്കപ്പ് വാനിൽ കുഴൽപ്പണം; വളാ‍ഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ
കൃഷ്ണദാസ്
കൃഷ്ണദാസ്
Updated on
1 min read

മലപ്പുറം: ലക്ഷക്കണക്കിന് രൂപയുടെ കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. ശ്രീകൃഷ്ണപുരം കാരാകുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ  കൃഷ്ണദാസ് (31) നെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

13.5 ലക്ഷം രൂപയുടെ കുഴൽപ്പണവും ഇതുമായി വന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനിൽ നിന്നാണ് പണം പിടികൂടിയത്. ഡ്രൈവർ സീറ്റിന് പിറകിൽ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു. 

പാലക്കാട് ജില്ലയിലെ കൊപ്പത്ത് നിന്നു തിരൂരിലെ ഒരാൾക്ക് നൽകാൻ കൊടുത്തുവിട്ടതാണ് പണമെന്ന് പ്രതി മൊഴി നൽകി. പാലക്കാട് ജില്ലയിൽ  നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിലെ പ്രതിയാണ് കൃഷ്ണദാസെന്ന് പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com