ജഡ്ജിക്ക് കൈക്കൂലി; അഡ്വ. സൈബി ജോസിനെ ചോദ്യം ചെയ്തു; വാങ്ങിയത് അഭിഭാഷക ഫീസെന്ന് മൊഴി

താന്‍ ഒരിക്കലും ജഡ്ജിക്ക് കൊടുക്കാന്‍ എന്നനിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ല. അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. 
ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ്
ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ്
Updated on
1 min read

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 

കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സൈബി ജോസിനോട് പൊലീസ് നിര്‍ദേശിച്ചത്. അതുപ്രകാരം ഇന്ന് കമ്മീഷണ്‍ ഓഫീസിലെത്തുമെന്ന് പൊലീസ് അറിയിച്ചെങ്കിലും കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ഇയാളെ ചോദ്യം ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ നല്‍കിയ മൊഴിയില്‍ സൈബി ജോസ് ഉറച്ചുനിന്നതായാണ് വിവരം. താന്‍ ഒരിക്കലും ജഡ്ജിക്ക് കൊടുക്കാന്‍ എന്നനിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ല. അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. 

നേരത്തെ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. സാക്ഷികളുടെയും സൈബിയുടെയും മൊഴിയും തമ്മില്‍ താരതമ്യപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com